കോഴിക്കോട് നൃത്താധ്യാപികയായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : നൃത്താധ്യാപികയായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയതായിരുന്നു. മടപ്പള്ളി ഗവ. കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ചന്ദന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.