പാലക്കാട് വാളയാർ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് സാമൂഹിക വിരുദ്ധർ തീയിട്ടു
പാലക്കാട് : പാലക്കാട് വാളയാർ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് സാമൂഹിക വിരുദ്ധർ തീയിട്ടു. രണ്ട് പിക്കപ്പ് വാനുകൾക്കാണ് തീയിട്ടത്. ദേശീയപാത 544ൽ അടിപ്പാതയിൽ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. സംഭവത്തിൽ വാളയാർ സ്വദേശി പോൾ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലാ യിരുന്നു പ്രതി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും പൂർണമായും കത്തി നശിച്ചു. കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.