ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരള സര്‍വകലാശാലയി ല്‍ വൈസ് ചാന്‍സിലര്‍ മോഹനന് കുന്നുമ്മല്‍ എത്തിയാല്‍ തടയുമെന്നും എസ് എഫ് ഐ അറിയിച്ചു. ഇന്ന് കേരള സര്‍വകലാശാലയിലേക്ക് ഡി വൈ എഫ് ഐയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. അതിനിടെ വിദേശത്തുനിന്ന് തിരികെയെത്തിയ ഡോക്ടര്‍ മോഹനന് കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം.
കഴിഞ്ഞദിവസം അവധി അപേക്ഷ നല്കിയ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറും ഇന്ന് യൂനിവേഴ്സിറ്റിയില്‍ എത്തിയേക്കും. സസ്പെന്ഷന് നടപടി പിന്‍വലിച്ചിട്ടില്ലെന്നും യൂനിവേഴ്സിറ്റിയി ലേക്ക് വരാന്‍ പാടില്ലെന്നും കാണിച്ച് രജിസ്ട്രാര്‍ക്ക് വൈസ് ചാന്‍സിലര്‍ കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ലീവ് അപേക്ഷ നല്‍കിയെങ്കിലും മോഹന്‍ കുന്നുമ്മല്‍ അപേക്ഷ പരിഗണിക്കാതെ തള്ളി. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തുടര്‍ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും തകർക്കാനുമുള്ള ആർ.എസ്.എസ് ഗൂഢനീക്കത്തിനെതിരെ ഇന്ന് ക്യാമ്പസുകളിലും സ്കൂളുകളിലും വിദ്യാർത്ഥികൾ തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. മൂന്ന് മണിക്കൂർ സമരം ചെയ്തപ്പോൾ സിസാതോമസിന്റെ ജോലി തടസപ്പെട്ടെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കാത്തത് സിസാതോമസും മോഹനൻ കുന്നുമ്മേലും അവരെ നിയന്ത്രിക്കുന്ന ഗവർണറുമാണ്.ഉന്നത വിദ്യാഭ്യാസമേഖലയെ വർഗീയശക്തികൾ ക്ക് അടിയറവയ്ക്കാനാകില്ല. യോഗ്യതയില്ലാത്ത വൈസ്ചാൻസലറെ നിയമിക്കാനും അനുവദിക്കില്ലെന്ന് ശിവപ്രസാദ് പറഞ്ഞു