ശബരിമലയിൽ ഭക്തജനപ്രവാഹം; ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്
ശബരിമലയിൽ ഭക്തജനപ്രവാഹം. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിവരെ 66952 പേരാണു ദർശനം നടത്തിയത്. താരതമ്യേ ന തിരക്കു കുറഞ്ഞ ദിവസമായിരുന്ന ഞായറാഴ്ച 61576 ഭക്തരാണു ദർശനത്തി നെത്തിയത്. മുൻ സീസണുകളിൽനിന്നു ഭിന്നമായി ഇക്കുറി വാരാന്ത്യദിനത്തിൽ തിരക്കിന് അൽപം ശമനമുണ്ടാകുന്നുണ്ട്. മണ്ഡല മഹോത്സവകാലത്തെ അവസാനത്തെ ഞായറാഴ്ചയിലും ഈ ട്രെൻഡാണ് തുടർന്നത്. ഞായറാഴ്ച രാത്രിയിൽ തിരക്കിന് നല്ല ശമനമുണ്ടായി രുന്നു. വൈകിട്ട് ഏഴു മണി മുതൽ നട അടയ്ക്കുന്നതുവരെ 7368 പേർ ദർശനം നടത്തിയതായാണ് കണക്ക്. മണിക്കൂറിൽ ശരാശരി 1800ൽ അധികം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. എന്നാൽ തിങ്കളാഴ്ച പുലർച്ചെ നട തുറന്നപ്പോൾ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ ശരാശരി മൂവായിരത്തി അഞ്ഞൂറിലേറെപ്പേരാണ് മല ചവിട്ടിയത്. എങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാനായി.
മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേ രം 6:30ന് സന്ധ്യാ ദീപാരാധനയ്ക്കു ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും. കൊടിമരച്ചുവട്ടിൽ നിന്നാരംഭി ക്കുന്ന ഘോഷയാത്ര ഫ്ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കു സമീപമെത്തി അവസാനിക്കും. പുലിവാഹനത്തിലേറിയ അയ്യപ്പൻ, ദേവതാരൂപങ്ങൾ, വർണ്ണക്കാവടി, മയിലാട്ടം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും. ദേവസ്വം ബോർഡ് പ്രസിഡൻ്റ്, അംഗങ്ങൾ, ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്ര യിൽ പങ്കെടുക്കും. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച വൈകിട്ടത്തെ ദീപാരാധനയ്ക്കു ശേഷം നടക്കും