ശബരിമല; ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് സമയം നീട്ടി നൽകി കെ.എസ്.ആർ.ടി.സി
തിരുവല്ല : ദർശനത്തിനു ശേഷം മലയിറങ്ങുന്ന തീർഥാടകർക്ക് പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ സമയം നീട്ടിനൽകി. ബുക്ക് ചെയ്ത അതേ റൂട്ടിൽ തന്നെ തീർഥാടകർക്ക് മടങ്ങാൻ കഴിയും. ഇത്തരത്തിൽ സമയം ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരിൽ ഒരുമിച്ച് എത്താത്തവരുടെ തിരിച്ചറിയൽ കാർഡ് പരിശോധനക്ക് നൽകേണ്ടതും നേരത്തെ യാത്ര ചെയ്തവർ അല്ല എന്ന് ഉറപ്പു വരുത്തുന്നതുമാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.