സഞ്ജു അടിച്ച പടുകൂറ്റൻ സിക്സർ പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്
ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 യിൽ പ്രോട്ടീസുകളെ മാറി മാറി ബൗണ്ടറി കടത്തുകയായിരുന്നു സഞ്ജുസാംസണും തിലക് വർമയും. ഇതിനിടയിൽ സഞ്ജു അടിച്ച പടുകൂറ്റൻ സിക്സർ പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. തുടർച്ചയായ രണ്ടു ഡക്കുകൾക്ക് ശേഷമായിരുന്നു വാണ്ടറേഴ്സിൽ സഞ്ജുവിന്റെ ബാറ്റിങ് വിരുന്ന്. ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ 10–ാം ഓവറിലെ ആദ്യ പന്ത് ലോങ് ഓണിനു മുകളിലൂടെ സിക്സർ പായിച്ചാണ് സഞ്ജു തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. തൊട്ടുപുറകെ അടുത്ത പന്തും ഡീപി മിഡ്വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്ക് പായിച്ചു എന്നാൽ പന്തു ചെന്നു വീണത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്തായിരുന്നു. ജീവനക്കാരന്റെ ദേഹത്ത് കൊണ്ട പന്ത് കുതിച്ച് അടുത്ത് നിന്ന യുവതിയുടെ മുഖത്ത് പതിക്കുകയായിരുന്നു.