ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം
കൊച്ചി : കൊച്ചിയില്‍ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം. ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് ആയിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. 3ല്‍ 2 ഗോളുകളും ഡിഫൻസീവ് മിസ്റ്റേക്കിലൂടെയാണ് വന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ വേദന നല്‍കും. മത്സരം ആരംഭിച്ചു ഏഴാം മിനുട്ടില്‍ തന്നെ ഇന്ന് ബെംഗളൂരു എഫ് സി മുന്നിലെത്തി. പ്രിതം കൊടാലിന്റെ ഒരു പിഴവ് ആണ് വിനയായത്. പ്രിതത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത ഡിയസ് സോം കുമാറിനെ ചിപ് ചെയ്ത് പന്ത് വലയില്‍ എത്തിക്കുകയായി രുന്നു. ഒരു ഗോളിന് പിറകിലായ ശേഷം ബ്ലാസ്റ്റേഴ്സ് മികച്ച രീതിയില്‍ പ്രതികരിച്ചു. 10ആം മിനുട്ടില്‍ ജിമിനസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് പുറത്തു പോയത്. തൊട്ടു പിന്നാലെ പെപ്ര തൊടുത്ത ഒരു ഷോട്ട് ഗുർപ്രീത് തടയുകയും ചെയ്തു.
81ആം മിനുട്ടില്‍ ജിമിനസിന്റെ ഒരു പാസില്‍ സ്വീകരിച്ച് പെപ്ര ഗോളിന് തൊട്ടു മുന്നില്‍ എത്തിയെങ്കിലും ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത് പോയി. 83ആം മിനിട്ടിലെ പെപ്രയുടെ ഷോട്ട് ഗുർപ്രീത് തടയുകയും ചെയ്തു. പിറകെ ഡിഞ്ചിചിനെ സ്റ്റാറെ കളത്തില്‍ എത്തിച്ചു. ഡിഫൻസില്‍ അല്ല അറ്റാക്കില്‍ ആയിരുന്നു ഡ്രിഞ്ചിച് കളിച്ചത്. ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം വരെ അറ്റാക്ക് ചെയ്തെങ്കിലും സമനില ഗോള്‍ വന്നില്ല. അവസാന നിമിഷം വീണ്ടും എഡ്ഗർ ഗോള്‍ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി ഉറപ്പായി. ഈ തോല്‍വിയോടെ കേരള ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി ആറാം സ്ഥാനത്ത് നില്‍ക്കുകയാണ്. 16 പോയിന്റുമായി ബെംഗളൂരു എഫ് സി ലീഗിന്റെ തലപ്പത്ത് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നു.