വിഷു, റംസാൻ, ഈസ്റ്റർ; വൻ വിലക്കുറവിനൊരുങ്ങി സപ്ലൈകോ
by
ZealTv
March 20, 2025
തിരുവനന്തപുരം : വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിപണി ഇടപെടൽ ശക്തമാക്കി സംസ്ഥാന സർക്കാർ. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.