നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു. അവർത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് ആയിരുന്നു പള്‍സർ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത് ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി പള്‍സർ സുനി നല്കിയ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി എതിർ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ജസ്റ്റിസ് മാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. അവർത്തിച്ച് ജാമ്യ അപേക്ഷ നല്‍കിയതിന് 25000 രൂപ ആയിരുന്നു പിഴ വിധിച്ചിരുന്നത്. ജാമ്യാപേക്ഷ സെപ്റ്റംബറില്‍ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ സുനി ഹാജരാക്കിയ മെഡിക്കല്‍ സർട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.