തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു
തളിപ്പറമ്പ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ 2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സത്യപ്രതിജ്ഞയും നടന്നു കഴിഞ്ഞദിവസം നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രസിഡന്റ് കെസ് റിയാസിന്റെ പാനലാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചത് 42 പ്രവർത്തകസമിതി അംഗങ്ങളും സഹ ഭാരവാഹികളുടെയും സ്ഥാനാരോഹണവും സത്യ പ്രതിജ്ഞ ചടങ്ങും ബാബിൽ ഗ്രീൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ ശ്രീ ദേവസ്യ ഉദ്ഘാടനം ചെയ്തു മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത് പുതിയ പ്രസിഡണ്ട് കെ എസ് റിയാസിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും തുടർന്ന് 42 ഭരണ സമിതി അംഗങ്ങൾക്ക് പ്രസിഡണ്ട് കെ.എസ് റിയാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കു കയും ചെയ്തു ജില്ലാ സെക്രട്ടറി അയൂബ്, യൂത്ത് വിംഗ് ജില്ലാ കോർഡിനേറ്റർ വി. പി. സുമിത്രൻ, മുൻസിപ്പൽ PWD സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. നിസാർ, മുൻസിപ്പൽ കൗൺസിലർ വത്സരാജ്, പ്രെസ്സ് ഫോറം പ്രസിഡന്റ് എം. കെ. മനോഹരൻ, ജില്ലാ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ടി.ബിജു,സെക്രട്ടറി ഷമീർ.കെ, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബി. ശിഹാബ്, കുറുമത്തൂർ മുൻ യൂണിറ്റ് പ്രസിഡന്റ് മുസ്തഫ ഏഷ്യൻ,ഉമ്മർ.കെ.പി (ബാബിൽ ഗ്രീൻസ് )എന്നിവർ സംസാരിച്ചു പ്രവർത്തക സമിതിയിൽ നിന്നും ജനറൽ സെക്രട്ടറിയായി വി. താജുദ്ധീൻ, ട്രഷുറെർ ആയി ടി. ജയരാജ്, വൈസ് പ്രസിഡന്റ് മാരായി കെ. അയൂബ്, കെ. പി. മുസ്തഫ, കെ. വി. ഇബ്രാഹിം കുട്ടി, സി. പി. ഷൌക്കത്തലി എന്നിവരെയും സെക്രട്ടറിമാരായി കെ. കെ. നാസർ, സി. ടി. അഷ്റഫ്, കെ. ഷമീർ, അലി ആൽപ്പി എന്നിവരെയും സെക്രട്ടറിയറ്റ് മെമ്പർമാരായി അബ്ദുൽ റഹ്മാൻ സോണി, പ്രദീപ് കുമാർ, പി. കെ. നിസാർ,ലുക്മാൻ കെ. പി, വാഹിദ്. എസ്.വി.പി, ജമാൽ. കെ.പി.പി, ഷാഫി. പി. പി എന്നിവരെയും തിരഞ്ഞെടുത്തു ചടങ്ങിന് ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ട്രെഷറെർ ടി. ജയരാജ് നന്ദിയും പറഞ്ഞു.