എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് വ്യത്യസ്ത കേസുകളിലായി യുവതിയടക്കം 4 പേര് പിടിയില്‍
തളിപ്പറമ്പ : എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് വ്യത്യസ്ത കേസുകളിലായി യുവതിയടക്കം 4 പേര് പിടിയില്‍. പട്ടുവം സ്വദേശികളായ ബിലാൽ, മിസ്ഹാബ്, കാക്കത്തോട് സ്വദേശി ഹാഷിം, മുക്കുന്നു സ്വദേശിനി പ്രജിത എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിൽ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്.