തളിപ്പറമ്പിലെ ആദ്യ ഓട്ടോറിക്ഷ ഡൈവർ എൻ കൃഷ്ണ അയ്യർ അന്തരിച്ചു
തളിപ്പറമ്പ : തളിപ്പറമ്പിലെ ആദ്യ ഓട്ടോറിക്ഷ ഡൈവർ എൻ കൃഷ്ണ അയ്യർ (90) പാലക്കാട് വെച്ച് അന്തരിച്ചു. കൃഷ്ണയ്യരുടെ ഉടമസ്ഥതയിലുള്ള ‘ഗൗരി ‘ എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് തളിപ്പറമ്പ് നഗരത്തിൽ ആദ്യമായി നിരത്തിലിറങ്ങിയത്. തളിപ്പറമ്പിൻ്റെ രാജശില്പി, അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന പി നീലകണ്ഠ അയ്യരുടെ മകനാണ് കൃഷ്ണയ്യർ. ഭാര്യ വനജ, മക്കൾ രഞ്ജിനി, സുഗുണ, ഗണേഷ്, മരുമക്കൾ കണ്ണൻ, ഹരൻ, നിഷ. സംസ്കാരം പാലക്കാട് വെച്ച് നടത്തപ്പടും.