തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മോഹനകുമാരൻ നായർ (62) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട അമ്പൂരി – തേക്ക് പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. സഹകരണ സംഘം ക്രമക്കേടിനെ തുടർന്ന് നിരവധി നിക്ഷേപകർ പരാതി നൽകിയിരുന്നു. അതേത്തുടർന്ന് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ സഹകരണ സംഘത്തിനെതിരെ സമരം നടത്തി വരുകയാണ്. 34 കോടി രൂപയുടെ തട്ടിപ്പ് സഹകരണ വകുപ്പിൻ്റെ 65 ആം വകുപ്പ് പ്രകാരം അസിസ്റ്റൻ്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. 34 കോടി രൂപയുടെ തിരിമറി നടത്തിയതായി ജോയിൻ്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബോർഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം അറസ്റ്റ് ചെയ്യുവാനുള്ള നടപടികൾ എടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചിരുന്നു. 500ഓളം നിക്ഷേപകർ 168 പരാതികളാണ് അരുവിക്കര പൊലീസിന് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാർ വരെ എത്തി പ്രതിഷേധം നടത്തിയിരുന്നു.