ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചേർത്തുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം- ബി.ജെ.പി സംഘർഷം
തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചേർത്തുവെന്ന കണ്ടെത്തലി ന്റെ പശ്ചാത്തലത്തിൽ സി.പി.എം- ബി.ജെ.പി സംഘർഷം. സുരേഷ് ഗോപിയുടെ എം.പി ഓഫിസിലേക്ക് സി.പി.എം മാർച്ച് നടത്തിയതിന് പകരമായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പിയും മാർച്ച് നടത്തി. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ നടുവില്‍ പൊലീസ് നിലയുറപ്പിച്ചു. പൊലീസും പാർട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ ചോരക്കളി തൃശൂരിലും തുടങ്ങാനാണ് തീരുമാനമെങ്കിൽ അതിന്റെതായ പ്രതിരോധം തീർക്കുമെന്നും രാഷ്ട്രീയക്കൊ ലയിൽ തിരിച്ചടിച്ചതിന്റെ കണക്ക് നോക്കിയാൽ സംഘ്പരിവാറിന്റെ പ്രതിരോധത്തിന്റെ ശക്തി അറിയുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
വോട്ടുകൊള്ള വിവാദത്തിൽ ബി.ജെ.പിയേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകളാണ് തൃശൂർ മണ്ഡലത്തിൽ നിന്ന് പുറത്തുവരുന്നത്. തൃശൂരിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും ഉൾപ്പെട്ടുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ടുണ്ടെ ന്ന് കണ്ടെത്തി. തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിലാണ് സഹോദരൻ സുഭാഷ് ഗോപിയുടെ പേര് ഉണ്ടെന്ന് കണ്ടെത്തിയത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ട്. ഇരവിപുര ത്ത് വോട്ടർപട്ടികയിൽ പേരുള്ളപ്പോൾ തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലും വോട്ട് ചേർത്തത്.