സിപിഐഎം സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പി പി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം
കണ്ണൂര്‍ : സിപിഐഎം സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പി പി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം. ഇന്ന് നടക്കുന്ന വേശാല ലോക്കല്‍ സമ്മേളനത്തിന്റെ ഉദ്ഘാടകയായും സമ്മേളനം നിയന്ത്രിക്കുന്ന ജില്ലാ കമ്മിറ്റി പ്രതിനിധിയായും പിപി ദിവ്യയെയായിരുന്നു നിശ്ചയിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിപിഐഎം തീരുമാനം. ദിവ്യയ്ക്ക് പകരമായി ഇന്നത്തെ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഷബ്നയാണ് പങ്കെടുക്കുന്നത്. തുടര്‍ന്നും ദിവ്യയെ നിശ്ചയിച്ച സമ്മേളനങ്ങളില്‍ നിന്നും മാറ്റി പകരം മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണത്തെ നേരിടുന്ന ഘട്ടത്തില്‍ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ തീരുമാനം.
പി പി ദിവ്യയ്ക്കെതിരെ സിപിഐഎം കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് സിപിഐഎം പത്തനംതിട്ട. പി പി ദിവ്യ ജയിലില്‍ പോകണം. പി പി ദിവ്യയ്ക്ക് ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം ലഭിക്കരുത്. പി പി ദിവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നതാണോ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാട് എന്ന ചോദ്യത്തിന് അത്തരം നടപടി സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി. പി പി ദിവ്യയ്ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ എല്ലാ നീക്കത്തിന് പിന്നിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പി പി ദിവ്യക്കെതിരെയുള്ള ഏത് നിയമനടപടിയും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ധാര്‍മ്മിക അവകാശമാണ്. കുടുംബം ദുഃഖ നിവാരണത്തിന് വേണ്ടി ചെയ്യുന്ന ഏത് മാര്‍ഗ്ഗവും ശരിയാണെന്നും ബിനോയ് വിശ്വം പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയിരുന്നു.