കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലു മായി മുഖ്യപ്രതി പള്‍സര്‍ സുനി
കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലു മായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സുനി വെളിപ്പെടുത്തി. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തി നിരയായത്. നടന് ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അന്ന് പുള്ളി ഒരു സിനിമയ്ക്ക് വാങ്ങുന്നത് രണ്ടര കോടി രൂപയാണ്. കൂടി വന്നാല്‍ എനിക്ക് തരാനുള്ളത് 80 ലക്ഷം രൂപയെ ഉള്ളൂ. അതാണ് ഞാന്‍ ചോദിക്കുന്നേ. ഞാന്‍ എപ്പോഴും എപ്പോഴും കാശ് ചോദിക്കുകല്ലേ. എന്റെ ആവശ്യങ്ങള്‍ വരുമ്പോള്‍ ഞാന്‍ മേടിക്കും. എടുത്ത് ചാടി ചെയ്യേണ്ട കാര്യമല്ലല്ലോ. 80 ലക്ഷത്തിനടുത്തേ ബാലന്‍സുള്ളൂ. അതില്‍ കൂടുതല്‍ വരില്ല,’ പള്‍സര്‍ സുനി പറഞ്ഞു.