ഇൗ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു
തിരുവനന്തപുരം : ഇൗ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. 63 ലക്ഷത്തിലേറെ പേർക്ക് 2000 രൂപ വീതമാണ് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. ഇതിനായി 1055 കോടി രൂപ തെരഞ്ഞെടു പ്പിനുമുമ്പുതന്നെ സർക്കാർ അനുവദിച്ചിരുന്നു. 8.46 ലക്ഷം പേർക്കുള്ള കേന്ദ്രവിഹിതവും സംസ്ഥാനം മുൻകൂർ അനുവദിച്ചിട്ടുണ്ട്.