മാർക്സിസ്റ്റ് ഗറില്ല നേതാവും ഉറുഗ്വേ മുൻ പ്രസിഡന്റുമായ ഹോസെ മുഹിക അന്തരിച്ചു
മാർക്സിസ്റ്റ് ഗറില്ല നേതാവും ഉറുഗ്വേ മുൻ പ്രസിഡന്റുമായ ഹോസെ മുഹിക (89) അന്തരിച്ചു. അർബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമൻഡു ഓർസിയാണ് മരണവിവരം പുറത്തുവിട്ടത്. ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന നിലപാടുകളുടെ പേരിലും ലോകശ്രദ്ധ നേടിയ നേതാവാണ് മുഹിക. ഗർഭഛിദ്രവും സ്വവർഗ വിവാഹവും അനുവദിക്കുന്നതുൾ പ്പെടെ നിരവധി പുരോഗമന നിലപാടുകൾ അദ്ദേഹം ഭരണകാലത്ത് സ്വീകരിച്ചു. പ്രസിഡന്റായിരിക്കെ ഔദ്യോഗിക വസതിയിൽ തങ്ങാതെ തന്റെ ചെറിയ വീട്ടിലാണ് താമസിച്ചത്. രാജ്യത്ത് പെപ്പെ എന്നറിയപ്പെട്ടിരുന്ന മുഹികയുടെ ലളിത ജീവിതം ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചിരുന്നു.