എറണാകുളം പതിനാറുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം : പുത്തന്‍വേലികരയില്‍ പതിനാറുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന് അമ്പാടിയാണ് മരിച്ചത്. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പാടിയുടെ അമ്മ അര്‍ബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പുത്തന്‍ വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്റ്റേഷന് കടവ് വിവേക സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അമ്പാടി.