നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡ് നിർമ്മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
by
ZealTv
October 4, 2024
മാനന്തവാടി : മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്,കണിച്ചാർ സ്വദേശി ബിനു, എന്നിവർക്ക് പരിക്കേറ്റു.