സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്ബില്‍ പഞ്ചായത്തില്‍ താമസിക്കുന്ന കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കയക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരു ന്നു. നിലവില്‍ തൃശൂർ മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് 62 കാരൻ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തുകയും പിന്നാലെ ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്കും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ ഇതുവരെ മൂന്ന് പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 4 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 22 പേരുടെ മരണം സ്ഥീരീകരിക്കുകയും ചെയ്തിരുന്നു.