പി.പി. സുനീര്‍, ജോസ് കെ. മാണി, ഹാരിസ് ബീരാന് രാജ്യസഭാംഗങ്ങള്‍; മൂന്നുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
രാജ്യസഭാംഗങ്ങളായി സി.പി.ഐയിലെ പി.പി. സുനീര്‍ , കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണി, മുസ്ലിം ലീഗിലെ ഹാരിസ് ബീരാന് എന്നിവരെ തിരഞ്ഞെടുത്തു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് മൂന്നിന് അവസാനിച്ചതോടെയാണ് വരണാധികാരി ഷാജി സി. ബേബി ഉത്തരവിറക്കിയത്.. പത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസമായ പതിമൂന്നിന് നാലുപേര്‍ പത്രികസമര്പ്പിച്ചെങ്കിലും ഒരാളുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍.ഡി.എഫില്‍ നിന്ന് രണ്ടുപേര്‍ക്കും യു.ഡി.എഫില്‍ നിന്ന് ഒരാള്‍ക്കും ജയിക്കാം.ഇതോടെ മൂന്നുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയില്‍ ഹാജരായി സഭാധ്യക്ഷന്‍കൂടിയായ ഉപരാഷ്ടപത്രി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ മൂന്നുപേരും ഒൗദ്യോഗികമായി എം.പിമാരാകും