ഞാറ്റ്യേല ശ്രീധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കണ്ണൂർ : ചതുർഭാഷാ നിഘണ്ടു രചയിതാവ് തലശ്ശേരിയിലെ ഞാറ്റ്യേല ശ്രീധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാല് ദ്രാവിഡ ഭാഷകളെ ബന്ധിപ്പിച്ച് അദ്ദേഹം തയ്യാറാക്കിയ നിഘണ്ടു ഭാഷാ പഠനത്തിന് മുതൽക്കൂട്ടാണ്. ബീഡി തൊഴിലാളിയായി രുന്ന അദ്ദേഹം സ്വപ്രയത്നത്തിലൂടെ ഗുണ്ടർട്ടിൻ്റെ പിൻഗാമിയെന്ന് അറിയപ്പെടുന്ന തലം വരെ എത്തിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.