ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
മാഡ്രിഡ് : ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട (28) കാറപകടത്തി ല്‍ മരിച്ചു. വടക്ക് പടിഞ്ഞാറൻ സ്പെയ്നി ലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ് ഫുട്ബോൾ താരം മരണപ്പെട്ടത്. അപകടത്തിൽ താരത്തിന്റെ അനുജൻ ആന്ദ്രേ സിൽവയും കൊല്ലപ്പെട്ടു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്ച രാവിലെയൊടെയാണ് അപകടമുണ്ടായത്. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനിയാണ് അപകടത്തിൽ പ്പെട്ടത്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് വിവാഹം കഴിച്ചത്.1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ് ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. 2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമുനായുള്ള അരങ്ങേറ്റം.