തളിപ്പറമ്പ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു
തളിപ്പറമ്പ് : സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുസൈന് (26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. തലയില്‍ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രേവശിപ്പിച്ച ഉയാളെ രാത്രിയോടെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചു വെങ്കിലും മരണപ്പെട്ടു.