സുരക്ഷയ്ക്ക് മുൻതൂക്കം നൽകി, വെടിക്കെട്ട് നടത്തുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ
കൊല്ലം : സുരക്ഷയ്ക്ക് മുൻതൂക്കം നൽകി, വെടിക്കെട്ട് നടത്തുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ. പുതുക്കിയ വ്യവസ്ഥകൾ കേരളത്തിലെ പൂരങ്ങളിലടക്കമുള്ള വെടിക്കെ ട്ടുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തുനിന്ന് കരിമരുന്ന് സാ.മഗ്രികൾ സൂക്ഷിക്കുന്ന കമ്പപ്പുര 200 മീറ്റർ അകലെയായിരിക്കണം. നിലവിൽ ഇത് 45 മീറ്ററാണ്. കാണികൾ നിൽ ക്കേണ്ടത് 100 മീറ്റർ അകലെയായിരിക്കണം. ആശുപത്രികളുടെയും സ്കൂളുകളുടെയും 250 മീറ്റർ അകലെയേ വെടിക്കെട്ട് നടത്താൻ പാടുള്ളൂ.