കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഐഎം
തൃശൂർ : ബിജെപി നേതാവ് തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റി ലാണ് തീരുമാനം ഉണ്ടായത്. സർക്കാർ തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വെളിപ്പെടുത്തല്‍ ഗൌരവതരമെന്നാണ് സിപിഐഎം സെക്രട്ടറയേറ്റ് വിലയിരുത്തിയത്. പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആവശ്യപ്പെട്ടു.