സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
എറണാകുളം : സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട് വീട്ടിൽ സ്വദേശി ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി സെമിത്തേരി റോഡിലാണ് സംഭവം. തർക്കത്തിനിടെ ജോയിയെ തള്ളിയിടുകയായിരുന്നു. ജോയിയെ മർദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.