തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്. അപകടസമയത്ത് വള്ളത്തിൽ നാലു പേർ ഉണ്ടായിരുന്നു. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മൂന്നു പേർ നീന്തിക്കയറി. അപകടത്തിൽപ്പെട്ട അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.