റിപ്പബ്ലിക് ദിനാഘോഷം; കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചു
കൊച്ചി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളിൽ വരുംദിവസങ്ങളിൽ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങൾക്കു കൂടുതൽ സമയമെടുക്കും. അതിനാൽ യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തണമെന്നു സിയാൽ അറിയിച്ചു.