കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു; ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായി രുന്നു അന്ത്യം. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. ഇവയ്ക്ക് മുൻപ് നിയമസഭാ സ്പീക്കറായും മറ്റും പ്രവർത്തിച്ചു. ശേഷം 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി. പിന്നീടാണ്, 2009 മുതൽ 2012 വരെ യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായത്. പിന്നീട് കൃഷ്ണ ബിജെപിയിലേക്ക് ചേക്കേറി.