എ.രാജയ്ക്ക് എംഎല്‍എ ആയി തുടരാം; ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി : ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സി.പി.എം എം.എല്‍.എ എ.രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എംഎല്‍എ എന്നനിലയില്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും രാജയ്ക്ക് അര്‍ഹതയുണ്ടെന്നും ജസ്റ്റിസുമാരായ അമാനുള്ള, പി.കെ.മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. 2023 മാർച്ച് 20ലെ ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്യുകയായിരുന്നു. 1950നു മുന്‍പേ തമിഴ്നാട്ടില്‍നിന്ന് ഇടുക്കിയിലേക്ക് തന്റെ മാതാപിതാക്കള്‍ കുടിയേറിയിരുന്നുവെന്നും തനിക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്നു മാണ് രാജയുടെ വാദം. രാജ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നും പട്ടികജാതി സംവരണ സീറ്റിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഡി.കുമാറിന്റെ വാദം