സോണിയ ഗാന്ധി പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ; രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷ നേതാവാകും
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പാർലമെന്ററി പാർട്ടി ചെയർപേഴ്സനാകും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്. മറ്റ് അംഗങ്ങളും പിന്തുണച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അവസാനിച്ചു. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷ നേതാവാകും. സ്പീക്കർക്ക് പേര് നൽകുമെന്നും മറ്റ് വിവരങ്ങൾ കാത്തിരിന്ന് കാണാമെന്നുമാണ് ഖാർഗെ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആഗ്രഹം രാഹുൽ ഗാന്ധി പ്രതിപക്ഷേ നേതാവാകണമെന്നാണെന്ന് കുമാരി സെൽജ പറഞ്ഞു.