ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം നടന്നു
തളിപ്പറമ്പ : ഭിന്നശേഷികാരുടെ രക്ഷിതാക്കളുടെ സംഘടന ആയ IPA (ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ) കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം തളിപ്പറമ്പ് kP അബ്ദു സാഹിബ് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. ഭിന്ന ശേഷി മക്കൾക്ക് നേടി എടുക്കാൻ ഉള്ള അവകാശങ്ങൾ എല്ലാ വരും ഒരുമിച്ചു നിന്ന് നേടിയെടുക്കാൻ തീരുമാനിച്ചു. മാസം ലഭിക്കുന്ന പെൻഷൻ വരുമാന പരിധി ഇല്ലാതെ എല്ലാ ഭി ന്ന ശേഷി കാർക്കും നൽകണമെന്ന് യോഗത്തിൽ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനം ഉണ്ടായി. ഭിന്ന ശേഷി മക്കൾ പഠിക്കുന്ന ഗവണ്മെന്റ് സ്കൂളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരുടെ സേവനം ആവശ്യം ആണ് അതുകൊണ്ട് എല്ലാ ഗവണ്മെന്റ് സ്കൂളുകളിലുംസ്ഥിരമായി സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരെ നിയമിക്കാൻ വേണ്ടുന്ന നടപടി സ്വീകരിക്കണ മെന്ന് ഗവണ്മെന്റിനോട് ആവശ്യപെടാൻ തീരുമാനം ആയി തുടർന്ന് പുതിയകമ്മറ്റി നിലവിൽ വന്നു. കണ്ണൂർ ജില്ലാ പ്രസിഡന്റ് സിദ്ധിഖ് EN. ജില്ലാസെക്രട്ടറി പ്രജിത്ത് കുമാർ PT. ട്രഷർ റിൻസി AR. എന്നിവരെ തിരഞ്ഞെടുത്തു. പതിനാല് അംഗഎക്സി കുട്ടിവ് കമറ്റി നിലവിൽ വന്നു. പുതുതായി IPA ഗ്രുപ്പിൽ ജോയിൻചെയ്യാൻ 9846748723 എന്ന നമ്പറിൽ ബന്ധപെടുക.