നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി
തളിപ്പറമ്പ : നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി. തളിപ്പറമ്പ തൃച്ചംബരത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം. യദുവും സുഹൃത്തുക്കളും പിറന്നാൾ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്കൂൾ പരിസരത്തു വച്ചാണ് ആക്രമണം ഉണ്ടായത്. ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു. യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. യദുവിനെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. രക്ഷപ്പെട്ട് ഒരു വീട്ടിൽ കയറി നിന്ന കുട്ടികളെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് പറഞ്ഞു.