2024 ലെ ഒ.കെ കുറ്റിക്കോൽ അവാർഡ് പ്രശസ്ത നാടക നടി രജിതാ മധുവിന്
തളിപ്പറമ്പ : 2024 ലെ ഒ.കെ കുറ്റിക്കോൽ അവാർഡ് പ്രശസ്ത നാടക നടി രജിതാ മധുവിന്. പ്രശസ്ത നാടക സംവിധായകനും നടനുമായിരുന്ന ഒ.കെ കുറ്റിക്കോലിൻ്റെ സ്മരണയ്ക്കായാണ് പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖല 2021 മുതൽ അവാർഡ് ഏർപ്പെടുത്തിയത്. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള സാഹിത്യ അക്കാദമി അംഗം ടി പി വേണുഗോപാലൻ, കെ ദാമോദരൻ, എം സന്തോഷ്, എം വി ജനാർദ്ദനൻ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്