നിയമസഭാ സ്പീക്കറുടെ ഓണസന്ദേശം
തിരുവനന്തപുരം : മലയാളികളെ സംബന്ധിച്ച് അവരുടെ ഐഡൻ്റിറ്റ് യുടെ ഭാഗമാണ് ഓണാഘോഷം. ലോകത്തെവി ടെ പോയാലും നമ്മൾ ഓണം ആഘോഷി ക്കും. കേരളത്തിന്റെതായ പ്രകൃതിവിഭവ ങ്ങളും ഭക്ഷണസംസ്കാരങ്ങളും നാടൻകളികളുമെല്ലാം ചേരുന്ന ഓണാഘോഷം വൈവിദ്ധ്യപൂർണമാണ്. കേരളത്തിന്റെ ഓരോ പ്രദേശങ്ങളിലും ഓണാഘോഷം പല വിധത്തിലാണ്.
ആ വൈവിദ്ധ്യങ്ങൾക്കിടയിലും മലയാളികൾ ഒരുമയോടെ ഉയർ ത്തിപ്പിടിക്കുന്ന ഒരു സങ്കല്പമുണ്ട് – മാവേലിനാട്. അസുരനായ, മാനുഷരെല്ലാ വരെയും ഒന്നുപോലെ കാണുന്ന മാവേലിയാണ് നമ്മുടെ ഓണത്തിന്റെ അടിസ്ഥാനം.’ഒന്നേ കാൽ കോടി മലയാളികൾ’ എന്ന ലേഖനത്തിൽ ഇ .എം.എസ് എങ്ങനെയാണ് മാവേലിനാട് – വർഗ്ഗവ്യത്യാസമില്ലാത്ത ഒരു സമൂഹം മലയാളികളുടെ ഭാവനയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നത് എന്ന് പറയുന്നുണ്ട്.
അതുതന്നെയാണ് കേരളത്തിൻ്റെ എന്നത്തെയും മാതൃക- ജാതിമതവർഗ്ഗ വ്യത്യാസങ്ങളില്ലാതെ സമത്വപൂർണവും ഐശ്വര്യസമൃദ്ധവുമായ ഒരു കാലത്തിന്റെ പ്രതീക്ഷ നമ്മളെപ്പോഴും ഉയർത്തിപ്പിടിക്കു ന്നു- അതിനായി ശ്രമിക്കുന്നു. പരസ്പരവിശ്വാസവും സ്നേഹബഹുമാന ങ്ങളും പുലരുന്ന സമത്വസുന്ദരമായ മാവേലിനാടിനായുള്ള ആഹ്വാനമാണ് ഓരോ ഓണാഘോഷവും. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.