കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
കൊച്ചി : എട്ടുമണിക്കൂറിലേറെ നീണ്ട കാത്തിരിപ്പുകൾ വിഫലമാക്കി മൂന്നുവയസുകാരിയുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽനിന്ന് കണ്ടെത്തി. പുത്തൻകുരിശ് മറ്റക്കുഴി കീഴ്പ്പിള്ളി സുഭാഷിന്റെ മകൾ കല്യാണിയാണ് മരിച്ചത്. ആലുവയിൽനിന്നുള്ള സ്കൂബാ ഡൈവിങ് സംഘം ചൊവ്വ പുലർച്ചെ രണ്ടേകാലോടെയാണ് മൂഴിക്കുളം പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പുഴയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ പുഴയിലെറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇവർക്ക് മാനസികബുദ്ധിമുട്ടുകൾ ഉള്ളതായി സൂചനയുണ്ട്.