മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി; കുടുംബജീവിതം തകർത്തെന്ന് അതീജീവിതയുടെ മുന്‍പങ്കാളി
തിരുവനന്തപുരം : ലൈംഗിക പീഡനം, നിർബന്ധിത ഗർഭഛിദ്രം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയുടെ മുന്‍പങ്കാളിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തന്റെ കുടുംബജീവിതം രാഹുൽ മാങ്കൂട്ടത്തിൽ തകർത്തെന്നും സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെ ട്ടെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പരിഹരിക്കുവാൻ വേണ്ടിയാണ് താൻ ഇടപെട്ടതെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങളുയർന്ന ആദ്യ അവസരത്തിൽ പറഞ്ഞിരുന്നത്. എന്നാൽ രാഹുലിന്റെ വാദങ്ങൾ പരാതിക്കാരൻ പൂർണമായി നിഷേധിച്ചു.
പരാതി പരിഹരിക്കാനെന്ന പേരിൽ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും താൻ സ്ഥലത്തില്ലാത്ത അവസരങ്ങൾ മുതലെടുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നു മാണ് പരാതി. ചെറിയ പ്രശ്നങ്ങൾ മുതലെടുത്ത് ക്രിമിനൽ ബുദ്ധിയോടെ യാണ് മാങ്കൂട്ടത്തിൽ പെരുമാറിയതെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതെന്നും പരാതിക്കാരൻ പറയുന്നു. യുവതിയെ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും മാങ്കൂട്ടത്തിൽ പുറത്തുവിട്ടെന്നും പരാതിയിൽ പറയുന്നു. നിർബന്ധിത ഗർഭഛിദ്രമടക്കം ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നപ്പോൾ യുവതി വിവാഹിതയാണെന്നും വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാ നായാണ് താൻ ഇടപെട്ടതെന്നുമായിരുന്നു രാഹുൽ ന്യായീകരണവുമായി രംഗത്തെത്തിയത്. എന്നാൽ രാഹുലിന്റെ കള്ളങ്ങൾ അപ്പാടെ പൊളിച്ചുകൊണ്ടാണ് പുതിയ പരാതി. തന്നെ സൈബറിടത്തിൽ മോശമായി ചിത്രീകരിക്കാൻ രാഹുൽ ശ്രമിക്കുന്നുണ്ടെന്നും തനിക്കുണ്ടായ മാനഹാനിയിൽ നടപടി വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.