പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണിയെന്ന് സന്ദേശം
തിരുവനന്തപുരം : പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്. പൊലിസ് ആസ്ഥാനത്ത് ഭീഷണി സന്ദേശമെത്തിയതിനെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്കി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്. ട്രെയിനിനുള്ളില്‍ ആര്‍പിഎഫ് പരിശോധന നടത്തുന്നുണ്ട്, അതേസമയം ട്രെയിനുകള്‍ പോയിക്കഴിഞ്ഞാല്‍ സ്റ്റേഷന് മൊത്തമായി പൊലിസും പരിശോധിക്കും. എന്നാല്‍ ട്രെയിന്‍ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലിസ് അറിയിക്കുന്നത്.