മഹാഭാരത’ത്തിൽ കർണ്ണനായി അഭിനയിച്ച് ശ്രദ്ധ നേടിയ നടൻ പങ്കജ് ധീർ മുംബൈയിൽ അന്തരിച്ചു
മുംബൈ : ബി.ആർ. ചോപ്രയുടെ ജനപ്രിയ പരമ്പരയായ ‘മഹാഭാരത’ത്തിൽ കർണ്ണനായി അഭിനയിച്ച് ശ്രദ്ധ നേടിയ നടൻ പങ്കജ് ധീർ മുംബൈയിൽ അന്തരിച്ചു. 68 വയസ്സായിരുന്നു. ഏറെനാളായി കാൻസർ രോഗബാധിത നായിരുന്നു. “അഗാധമായ ദുഃഖത്തോടെ യും വേദനയോടെയും ഞങ്ങളുടെ ട്രസ്റ്റിന്റെ മുൻ ചെയർമാനും CINTAA-യുടെ മുൻ ഓണററി ജനറൽ സെക്രട്ടറിയുമായ ശ്രീ. പങ്കജ് ധീർ ജിയുടെ നിര്യാണം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈ, വിൽ പാർലെ (വെസ്റ്റ്), പവൻ ഹൻസിനടുത്ത് വെച്ച് സംസ്കരിക്കും,” പങ്കജ് ധീറിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ച് സിനിമാ ടെലിവിഷൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ (CINTAA) പുറപ്പെടുവിച്ച പ്രസ്താവനയിങ്ങനെ. നടന്റെ അന്ത്യകർമ്മങ്ങൾ ബുധനാഴ്ച വൈകുന്നേരം മുംബൈയിൽ നടക്കും.