കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി
കോഴിക്കോട് : കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി അബൂബക്കറി ന്റെ വീട്ടിലാണ് മോഷണം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയും 10 പവൻ സ്വർണവുമായിരുന്നു അലമാരയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്.