ഉമ്മയെ കാണേണ്ടെന്ന് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീം
ഉമ്മയെ കാണേണ്ടെന്ന് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീം. 19 വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ കാണാമെന്ന പ്രതീക്ഷയില്‍ സൗദിയിലേക്ക് എത്തിയ ഉമ്മ ഫാത്തിമ കണ്ണീരോടെയാണ് ജയിലില്‍ നിന്ന് മടങ്ങിയത്. എത്രയൊക്കെ കരഞ്ഞിട്ടും കണേണ്ടത് പറയുകയായിരുന്നുവെന്ന് ഉമ്മ പറഞ്ഞു. തനിക്ക് കാണേണ്ടെന്നും നിങ്ങളുടെ കൂടെയുള്ളവര്‍ മോശക്കാരാണ് എന്ന രീതിയിലാണ് അബ്ദുറഹീം പ്രതികരിച്ചതെന്നും കുടുംബം പറഞ്ഞു.
നിങ്ങള്‍ കൂടെ കള്ളന്മാരുമായാണ് വന്നതെന്നും അതുകൊണ്ട് താന്‍ അങ്ങോട്ട് വരില്ലെന്നും അബ്ദുറഹീം പറഞ്ഞെന്ന് ഉമ്മ പറയുന്നു. നാട്ടിലേക്ക് വന്ന ശേഷം കാണാമെന്നും പറഞ്ഞു. അസീര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് റിയാദ് ജയിലില്‍ ഉമ്മ അബ്ദുറഹീമിനെ കാണാന്‍ എത്തിയത്. എന്നാല്‍ കാണാന്‍ തയ്യാറാകാതെ അബ്ദുറഹീം തിരിച്ചയച്ചു. പിന്നില്‍ തല്‍പ്പര കക്ഷികളെന്ന് കുടുംബം ആരോപിച്ചു. എന്തുകൊണ്ടാണ് മാതാവിനെ കാണേണ്ടെന്ന് അബ്ദുറഹീം തീരുമാനിച്ചതെന്ന് വ്യക്തമല്ല. ഉമ്മയും അബ്ദുറഹീമിന്റെ സഹോദരനും അമ്മാവനും ഉള്‍പ്പെടുന്ന സംഘമാണ് ജയിലിലേക്ക് എത്തിയത്. ജയില്‍ മേധാവിയുടെ ഓഫീസില്‍ ഇവരെ സ്വീകരിച്ചു.