പട്ടാമ്പി ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു; നിരവധി ആളുകൾക്ക് പരുക്ക്
പാലക്കാട് : പട്ടാമ്പി ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. പട്ടാമ്പി വല്ലപ്പുഴയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയാണ് അപകടം. അപകടത്തിൽ നിരവധി ആളുകൾക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിനിടെ ആണ് അപകടം നടന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.