വികസനത്തിന് ഇടർച്ചയില്ലാത്ത തുടർച്ചയാണ് 2021ൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിലമ്പൂർ : വികസനത്തിന് ഇടർച്ചയില്ലാത്ത തുടർച്ചയാണ് 2021ൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന് തുടർഭരണത്തിലേക്കു പോകാൻ കരുത്താകുന്ന ജനവിധിയാകും നിലമ്പൂരിലുണ്ടാകുക. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒമ്പതുവർഷമായി തുടരുന്ന എൽഡിഎഫ് ഭരണം സമൂഹത്തിലുണ്ടാക്കുന്ന മാറ്റം ജനം കാണുന്നുണ്ട്. ആ മാറ്റം അനുഭവിച്ചവരാണ് നിലമ്പൂരുകാർ. എൽഡിഎഫിന്റേത് പൊയ്വാക്കുകളോ പൊള്ളവാഗ്ദാന ങ്ങളോ അല്ലെന്ന് ജനത്തിനറിയാം. പുതിയ വിഭാഗങ്ങളും എൽഡിഎഫിനെ പിന്തുണയ് ക്കുകയാണ്. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് എൽഡിഎഫിന് പ്രധാനം. നാടിന് ദ്രോഹകരമായത് എന്തായാലും എതിർക്കാൻ അറച്ചുനിൽക്കില്ല.
എൽഡിഎഫിന് തൊട്ടുപിന്നാലെ യുഡിഎഫ് വന്ന് തകർച്ചയും തിരിച്ചടിയുമുണ്ടാകുന്ന തായിരുന്നു അവസ്ഥ. എൽഡിഎഫ് സർക്കാരിന് ആദ്യ മൂന്നുവർഷം യുഡിഎഫ് കാലത്തെ കേടുപാട് തീർക്കാൻm സ്വരാജ്, ചെലവിടണമായിരുന്നു. 2021ൽ അതിന് മാറ്റംവന്നു. എൽഡിഎഫിന് ജനം തുടർഭരണം സമ്മാനിച്ചതോടെ എല്ലാമേഖലയിലും വികസനക്കുതിപ്പും മാറ്റവുമുണ്ടായി. ഇത് തുടരണം. എൽഡിഎഫ് 2016ൽ അധികാരമേറ്റപ്പോൾ 18 മാസമായിരുന്നു ക്ഷേമപെൻഷൻ കുടിശ്ശിക. ആദ്യ മന്ത്രിസഭായോഗ തീരുമാനം കുടിശ്ശിക നൽകുക എന്നതായിരുന്നു 600രൂപ പെൻഷൻ 1600 ആക്കി. ലൈഫിലൂടെ നാലരലക്ഷം വീട് നൽകി. വ്യവസായ നിക്ഷേപ സൗഹൃദത്തിൽ ഒന്നാംസ്ഥാനത്തായി. ഒരുവിഭാഗത്തിനും ആശങ്കയില്ലാതെ ശാന്തമായി ജീവിക്കാൻ കഴിയുന്ന നാടായി കേരളം. വർഗീയ ശക്തികളെ തലപൊക്കാൻ അനുവദിക്കാത്ത ഭരണമാണിതിന് കാരണം. മറ്റു സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതി. മംഗളൂരുവിൽ മുസ്ലിങ്ങൾക്കും ആരാധനാലയങ്ങൾക്കുംനേരെ ആക്രമണമുണ്ടായപ്പോൾ കോൺഗ്രസ് ചൂട്ടുപിടിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിപ്പടിയിൽ നടന്ന കൺവൻഷനിൽ സിപിഐ ദേശീയ കൗൺസിൽ അംഗം പി പി സുനീർ എംപി അധ്യക്ഷനായി.