തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കം
കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കം. കാസർകോട് മുതൽ തൃശൂർവരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുക. രാവിലെ മുതൽതന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിത്തുടങ്ങി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കു ള്ള ഒന്നാം പോളിങ് ബൂത്തിലും ഇന്ന് റീപോളിങ് നടക്കും. ശനിയാഴ്ച രാവിലെ മുതലാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായ ഏഴ് ജില്ലകളിൽ 70.91 ശതമാനമായിരുന്നു പോളിങ്. സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാംവാർഡായ പായിംപാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 80,90,746 സ്ത്രീകൾ ഉൾപ്പെടെ 1,53,37,176 വോട്ടർമാരാണ് ഉള്ളത്. ഇതിനുപുറമെ 3293 പ്രവാസി വോട്ടർമാരുമുണ്ട്. 18,274 പോളിങ് ബൂത്തുകളിൽ 2,055 പ്രശ്നബാ ധിതമാണ്, തൃശൂരിൽ 81, പാലക്കാട്ട്- 180, മലപ്പുറത്ത്- 295, കോഴിക്കോട്- 166, വയനാട്ടിൽ 189, കണ്ണൂരിൽ 1025, കാസർകോട്ട് 119. ഇവിടങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തി.