വയനാട് ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത തടസം
വയനാട് : വയനാട് ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത തടസം. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇരുവശത്തും രൂപപ്പെട്ടത്. ലോറി വളവിൽ റോഡിന് കുറുകെ കിടക്കുന്നതിനാൽ ഒരു വശത്തു കൂടി മാത്രമേ വാഹനങ്ങൾ കടത്തി വിടാൻ കഴിയുന്നുള്ളൂ. രാവിലെ സമയമായതി നാൽ ഓഫീസ്, സ്കൂൾ സമയമായതി നാൽ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്.ഗതാഗത തടസം നീക്കാൻ ഊർജിത ശ്രമം നടക്കുന്നുണ്ട്.