അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു
തിരുവനന്തപുരം : അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ബിനു ചുള്ളിയില്‍ വർക്കിങ് പ്രസിഡണ്ടാകും. ഷാഫി പറമ്ബിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലി ന്റെയും ക്യാമ്ബിന് നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് വന്നിരിക്കുന്നത്. തൃശ്ശൂരില്‍ നിന്നുള്ള നേതാവാണ് ജനീഷ്. തൃശൂർ ജില്ലയിലെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ ദേശിയ നേതൃത്വം തിരഞ്ഞെടുത്തത്. രണ്ടുവർഷം മുമ്ബ് നടന്ന തെരഞ്ഞെടുപ്പിലാണ് മാങ്കൂട്ടത്തില്‍ പ്രസിഡന്റായത്. രണ്ടാമതെത്തിയെ അബിൻ വർക്കി വൈസ് പ്രസിഡന്റുമായി. അബിന്‍ വർക്കിയും, കെ.എം.അഭിജി ത്തും ദേശീയ സെക്രട്ടറിമാരായി മാറും. സംസ്ഥാന നേതൃത്വത്തിലേക്ക് അഭിജിത്തിനെ പരുഗണിക്കാൻ എംകെ രാഘവർ അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തിയിരുന്നു. അബിനെ അധ്യക്ഷനാക്കാൻ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവർ വാദിച്ചെങ്കിലും അതും നടപ്പായില്ല. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തത്.