പാലക്കാട് കുളപ്പുള്ളി പാതയിൽ പത്തിരിപ്പാലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
പാലക്കാട് : കുളപ്പുള്ളി പാതയിൽ പത്തിരിപ്പാലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കർണാടകയിൽ നിന്നും പഞ്ചസാരയുമായി വരികയായി രുന്ന ലോറിയാണ് കത്തിയമർന്നത്. വണ്ടിയുടെ മുൻഭാഗത്ത് നിന്ന് പെട്ടെന്ന് തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും സഹായിയും സെക്കന്റുകളുടെ വ്യത്യാസത്തിൽ വാതിൽ തുറന്ന് പുറത്തേക്ക് ചാടിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. നിമിഷങ്ങൾക്ക കം ലോറിയുടെ മുൻഭാഗം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ കഠിനപ്രയത്നം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെത്തുടർന്ന് പാലക്കാട് – കുളപ്പുള്ളി റൂട്ടിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.