പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം
തളിപ്പറമ്പ് : പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.ചെറുകുന്ന് അയ്യോത്ത് സ്വദേശിനിയാണ് മരിച്ചതെ ന്നാണ് സൂചന. ഇവരുടെ കൂടെയുണ്ടായി രുന്ന അയ്യോത്തെ വിജയന് എന്നയാളോടൊപ്പമാണ് അയല്‍ വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്. ഇന്നലെ ഫിബ്രവരി നാലിന് രാത്രി ഒൻപതു മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയി ല്‍ കണ്ടത്. കൂടെയുണ്ടായിരുന്ന വിജയനെ കാണാതായിട്ടുണ്ട്. പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ പൊലിസ് ഇന്‍ക്വസ്റ്റിന് ശേഷം കൂടുതല്‍ അന്വേഷണം നടക്കും.